Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Arrested

Thiruvananthapuram

യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ബൈ​ക്കും ഫോ​ണും കവർന്നു: നാ​ലു പേർ അ​റ​സ്റ്റിൽ

വി​ഴി​ഞ്ഞം: യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ബൈ​ക്കും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഒ​ൻ​പ​തം​ഗ സം​ഘ​ത്തി​ൽ കാ​പ്പാ കേ​സ് പ്ര​തി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ കോ​വ​ളം പൊലിസ് അ​റ​സ്റ്റു ചെ​യ്തു.

കോ​വ​ളം കെഐ​എ​സ് റോ​ഡി​ലെ ഗ്രൗ​ണ്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. കെഎ​സ് റോ​ഡ് നി​വാ​സി​ക​ളാ​യ ജി​ഷ്ണു മ​ണി​ക്കു​ട്ട​ൻ (21), വി​ഷ്ണു മ​ണി​ക്കു​ട്ട​ൻ (19), പ​പ്പ​ൻ (26), ആ​ശ്ര​യ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജി​ഷ്ണു​വും വി​ഷ്ണു​വും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി അ​മ​ൽ​രാ​ജി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ഇ​യാ​ളു​ടെ ബൈ​ക്കും ഫോ​ണും സം​ഘം ക​വ​ർ​ന്ന​തെ​ന്നാ​ണ് പൊലിസ് പ​റ​യു​ന്ന​ത്.

സു​ഹൃ​ത്തി​നെ കാ​ണാ​നാ​ണ് അ​മ​ൽ രാ​ജും കാ​ഞ്ഞി​രം​കു​ളം ചാ​ണി സ്വ​ദേ​ശി അ​ഭി​ജി​ത്തും നെ​ല്ലി​മൂ​ട് സ്വ​ദേ​ശി ആ​ദി​ത്യ​നും കോ​വ​ള​ത്ത് എ​ത്തി​യ​തെന്ന് പറയുന്നു. ഇ​തി​നി​ട​യി​ൽ അ​വി​ടെ എ​ത്തി​യ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​താ​യാ​ണ് അ​മ​ൽ രാ​ജി​ന്‍റെ വാ​ദം. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
വാ​ഹ​ന​വും ഫോ​ണും ക​ണ്ടെ​ടു​ത്ത​താ​യും പൊലിസ് അ​റി​യി​ച്ചു.

District News

ല​ഹ​രി വി​ല്പ​ന പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി; നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ പോ​ലി​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച വാ​റ്റ് ചാ​രാ​യം, വി​ദേ​ശ മ​ദ്യം, ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 20 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി ത​ണ്ണി​ത്തോ​ട് പ്ലാ​ച്ചേ​രി വീ​ട്ടി​ല്‍ രാ​ജേ​ഷ്(52) നെ ​യാ​ണ് ചി​റ്റാ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സീ​ത​ത്തോ​ട് ആ​ങ്ങ​മൂ​ഴി കാ​ര​ക്കാ​ട്ട് കു​ന്നി​ല്‍ വീ​ട്ടി​ല്‍ ര​തീ​ഷ്(43), ചാ​രാ​യം നി​ർ​മി​ച്ചു വി​ല്പ​ന ന​ട​ത്തി​വ​ന്ന ആ​ങ്ങ​മൂ​ഴി തേ​വ​ര്‍​മ​ല ചെ​രു​വി​ല്‍ വീ​ട്ടി​ല്‍ ദീ​പു (40) എ​ന്നി​വ​രെ മൂ​ഴി​യാ​ര്‍ പോ​ലീ​സും അ​റ​സ്റ്റ് ചെ​യ്തു.

ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​വ​ന്ന അ​ടൂ​ര്‍ പെ​രി​ങ്ങ​നാ​ട് പ​ഴ​കു​ളം പു​ന്ന​ല​ത്ത് കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ല്‍ മ​നു (20)നെ ​അ​ടൂ​ര്‍ പോ​ലീ​സും അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ആ​ർ.​ആ​ന​ന്ദി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ലും പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലും സാ​യു​ധ കേ​ന്ദ്ര സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന​ക​ള്‍ പോ​ലീ​സ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ലോ​ക്ക​ല്‍ പോ​ലീ​സും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു വ​രു​ന്നു.

District News

റെ​യി​ൽ​വേ ഭൂ​മി​യി​ൽനി​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​തി​ന് നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ  

 

ഉ​പ്പ​ള: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള റെ​യി​ൽ​വേ​യു​ടെ സ്ഥ​ല​ത്തു​നി​ന്ന് തേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​തി​ന് നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ.
ഉ​പ്പ​ള സ്വ​ദേ​ശി​ക​ളാ​യ റോ​ഷ​ൻ സ​മീ​ർ, ദാ​ദാ പീ​ർ, അ​ബ്ദു​ള്ള​ക്കു​ഞ്ഞി, രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് മം​ഗ​ളൂ​രു ആ​ർ​പി​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മു​റി​ച്ചു​മാ​റ്റി​യ മ​ര​ത്ത​ടി​ക​ളും ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​വും മ​രം​മു​റി യ​ന്ത്ര​വും ആ​ർ​പി​എ​ഫ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
റെ​യി​ൽ​വേ ഭൂ​മി​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​തി​ക​ളു​ടെ സ്ഥ​ല​ത്തു​നി​ന്നും മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ റെ​യി​ൽ​വേ ഭൂ​മി​യി​ലെ മ​ര​ങ്ങ​ളും മു​റി​ച്ചു​ക​ട​ത്തി​യെ​ന്നാ​ണ് കേ​സ്.
11 മ​ര​ങ്ങ​ളാ​ണ് റെ​യി​ൽ​വേ​യു​ടെ സ്ഥ​ല​ത്തു​നി​ന്ന് മു​റി​ച്ചു​ക​ട​ത്തി​യ​ത്.
സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തെ​ളി​വു സ​ഹി​തം പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up